Saturday, November 11, 2006

ഫെമിനിസം

പെണ്‍ഗരിമ പെറ്റുപെറ്റ് പണമായി മാറി,
പണമേറെയായപ്പോള്‍ ഗണിതം പിഴച്ചു
ഗണിതം പിഴച്ചപ്പോള്‍ എതിരാളികളായി,
കുവലയനേത്രികള്‍ മദയാനകളായി,
മദയാനകള്‍ ഏറിയപ്പോള്‍ ചെയര്‍പേഴ്സണ്‍
ഭര്‍ത്താവെന്നു പറയുന്ന മീശക്കൊമ്പന്‍ പുരുഷ
പന്നിക്കുട്ടന്റെ മാറിലെ ജടയില്‍ ഒളിച്ചിരുന്നു.

<ഫെമിനിസ്റ്റുകള്‍ തല്ലരുത്>