Wednesday, October 04, 2006

അദ്വൈതം

ചുവന്നപട്ടികള്‍ക്കൊപ്പം കുരച്ചാല്‍ എല്ല്
ചാക്കിന്‍പടി കിട്ടുമെന്ന് അവര്‍ പ്രലോഭിപ്പിച്ചു,
കാവിപ്പട്ടികള്‍ ചിരപുരാതന നാടന്‍പട്ടികള്‍
ഒന്നിക്കണമെന്നു പഠിപ്പിച്ചു.
ഖദറിട്ട പട്ടികള്‍ സ്വാതന്ത്ര്യം അവരുടെ
കുടുംബവഹയെന്നു പറയുന്നു.
പട്ടിപിടുത്തക്കാര്‍, തത്വചിന്തകര്‍
പട്ടിപക്ഷം ചേരുന്നു;
പക്ഷം ചേര്‍ന്നു പട്ടിപിടിക്കുന്നു.
ചുവപ്പു, കാവി, ഖദറിട്ട പട്ടി, പട്ടിപിടുത്തക്കാര്‍-
എല്ലാം ഒന്നെന്ന് തിരിച്ചറിഞ്ഞ തെണ്ടിപ്പട്ടി-
പാണ്ടിലോറി കേറി പരബ്രഹ്മത്തില്‍ വിലയം പ്രാപിച്ചു.

3 Comments:

At Thursday, October 05, 2006 5:07:00 PM, Blogger മൈനാഗന്‍ said...

ഓഹ്‌... സഞ്ജീവ്‌...!
സംഭവം വളരെ നന്നായി.
പച്ചയായ ഭാഷാപ്രയോഗം വികാരസംക്രമത്തിന്‌
ഏറെ നന്നായി. ചെറിയ രൂപത്തില്‍, മുനകള്‍ കൂര്‍ത്ത ഒരു കല്ല്‌ ആഞ്ഞെറിഞ്ഞാലുള്ള മുറുമുറുപ്പ്‌ ചിലര്‍ക്കൊക്കെ ഉണ്ടായേക്കും. സാരമാക്കാനില്ല.
കവിത നിര്‍ഭയമായിരിക്കണം;സത്യസന്ധവും.

ആശയപരമായി 'എല്ലാ പട്ടികളും ഒന്നാ'ണെന്ന വ്യാഖ്യാനത്തോട്‌ വിയോജിച്ചുകൊണ്ടുതന്നെ അതിനുള്ളിലെ സാമൂഹിക വികാരത്തെ വണങ്ങുന്നു.

 
At Thursday, October 05, 2006 10:43:00 PM, Blogger സഞ്ജീവ് said...

മൈനാഗാ നന്ദി,

 
At Friday, October 06, 2006 4:19:00 PM, Blogger gentilman said...

Narayana pillakku (Parinamam fame)
oru pingamiyayi

 

Post a Comment

<< Home