Monday, July 31, 2006

ശാസ്ത്രീയമായി സിംഹത്തെ പിടിക്കാന്‍

1)ഡിഫ്രന്‍സ്യേഷന്‍ മെതേഡ്‌.
കാടുമുഴുവന്‍ എടുത്ത്‌ സിംഹത്തെ ആധാരമാക്കി(with respect to) ഡിഫ്രന്‍ഷ്യേറ്റു ചെയ്യുക. സിംഹത്തെ തീര്‍ച്ചയായും ലഭിക്കും. (കാടുമുഴുവന്‍ എടുക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കാടിന്റെ ഏതെങ്കിലും ഒരു അരികു മാത്രമെടുത്ത്‌ മുഴുവന്‍ കാടിന്റേയും വലിപ്പം ലിമിറ്റു വച്ച്‌ ഇന്റഗ്രേറ്റ്‌ ചെയ്യുക, അപ്പോള്‍ മുഴുവന്‍ കാട്‌ ലഭിക്കും)

2)തെര്‍മോഡൈനാമിക്‌ മെതേഡ്‌.
സിംഹം ഒഴികെ മറ്റെല്ലാ ജീവികളും കടന്നു പോകുന്ന ഒരു സെമി പെര്‍മിയബിള്‍ അരിപ്പ ഉണ്ടാക്കുക കാടു മുഴുവന്‍ അരിക്കുമ്പോള്‍ സിംഹം മാത്രം അരിപ്പയില്‍ കുടുങ്ങും.

3)ഷ്രോഡിന്‍ജര്‍ മെതേഡ്‌.
കുരുക്കുണ്ടാക്കി ചുമ്മാ കാത്തിരിക്കുക ഓരോ നിമിഷവും സിംഹം കുരുക്കില്‍ വീഴാനുള്ള ഒരു +ve സാധ്യത ഉണ്ട്‌.

4) ഐന്‍സ്റ്റീന്‍ മെതേഡ്‌.
സിംഹം ഓടുമ്പോള്‍ അതിനെതിരേ ഓടുക, ആപേക്ഷിക വേഗം കൂടുന്നതുകൊണ്ട്‌ സിംഹം തളരുമ്പോള്‍ പിടിക്കാന്‍ എളുപ്പമായിരിക്കും.

5)ന്യൂട്ടണ്‍ മെതേഡ്‌
വെറുതേ സിംഹത്തിന്റെ മുന്നില്‍ പോയി നില്‍ക്കുക അപ്പോള്‍ സിംഹം നിങ്ങളേ പിടിക്കും, ഏതൊരു പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവര്‍ത്തനമുള്ളതിനാല്‍ നിങ്ങള്‍ തനിയേ സിംഹത്തിനെ പിടിച്ചിരിക്കും

കടപ്പാട്: മെയിലയച്ചു തന്ന കൂട്ടുകാരന്

4 Comments:

At Monday, July 31, 2006 2:19:00 PM, Blogger സഞ്ജീവ് said...

ശാസ്ത്രീയമായി സിംഹത്തെ പിടിക്കാന്‍

 
At Monday, July 31, 2006 4:07:00 PM, Blogger മയ്യഴി said...

വെഷമാവില്ലേ സിംഹത്തെ കയ്യില് കിട്ടിയാല്.

 
At Monday, July 31, 2006 5:03:00 PM, Blogger ദില്‍ബാസുരന്‍ said...

വൈകുന്നേരം 7-7.30 മണിക്ക് ഒരു ടി വി കാടിന്റെ നടുവില്‍ കൊണ്ട് വെക്കുക.മലയാളം ചാന‍ലുകളേതെങ്കിലും ട്യൂണ്‍ ചെയ്യുക.ടി വിയില്‍ സീരിയല്‍.നമ്മള്‍ മറഞ്ഞിരിക്കുന്നു.കുറച്ച് കഴിഞ്ഞ് സിംഹം വരുന്നു.പെണ്‍ സിംഹമാണെങ്കില്‍ കരഞ്ഞ് മൂക്ക് പിഴിഞ്ഞ് ഒരു അവസ്ഥയായിക്കോളും പിന്നെ ചെന്ന് വിളിച്ചാല്‍ തന്നെ വന്ന് കൂട്ടില്‍ കയറും.ഇനി ആണ്‍ സിംഹമാണെങ്കില്‍ ടി വി ഓഫ് ചെയ്യാന്‍ പറ്റാതെ വയര്‍ കടിച്ച് മുറിക്കാന്‍ ശ്രമിച്ച് ബോധം കെടുമ്പോള്‍ പിടിക്കാം.

 
At Wednesday, August 02, 2006 9:06:00 AM, Blogger Deepu G Nair [ദീപു] said...

അല്ലാ ങ്ങള് പ്പോ എന്തിനാ ചിങ്കത്തിനെ പിടിക്കാന്‍ പോണേന്ന്...?

 

Post a Comment

<< Home