Saturday, July 15, 2006

യമഹ

ആയിരവും അഞ്ഞൂറും സി.സി ഉള്ള ഭീമാകാരന്മാരല്ല നമ്മുടെ കൊച്ച്‌ ആര്‍. എക്സ്‌ 100-ന്റെ കാര്യമാണു മാഷെ. പാടവരമ്പത്തും കായലരികത്തും റോഡരികിലുമെല്ലാം എന്തും സാധിക്കുന്നവരെ ഒരു വകുപ്പിലും പിടിക്കാത്ത മലിനീകരണ വകുപ്പ്‌(നിയന്ത്രണ) കൊങ്ങക്കു പിടിച്ച്‌ ഇങ്ങിനിച്ചവിട്ടരുതെന്ന് ആജ്ഞാപിച്ചു വിട്ട മ്മട ഇരട്ട ചങ്കന്‍ യമഹാന്‍ . പറയാനിപ്പോള്‍ കാര്യമുണ്ടേ, എന്റെ കൈയിലുമുണ്ടേ ഒരെണ്ണം, എന്നെക്കാളും അറോ ഏഴോ വയസ്സുമാത്രമിളയവന്‍. അവനെ റോട്ടിക്കേറ്റാനനുവദിക്കുകയില്ലെന്നാണ്‌ വാഹനവകുപ്പുപറയുന്നത്‌. പതിനഞ്ചുകൊല്ലം പഴയ വണ്ടിക്കു പെര്‍മിറ്റുകൊടുക്കുന്നില്ലന്നാണ്‌ സാറന്മാരുടെ പക്ഷം. ഭരണഘടനയിലെ നിയമമാണോ ചിക്കിലി കിട്ടാനുള്ള നിയമമാണോ എന്നൊന്നും എനിക്കറിയില്ല, ഇന്നലെ ചെന്നിട്ടു പെര്‍മിറ്റു കിട്ടിയില്ല എന്നു മാത്രമറിയാം.

അവിടിരിക്കുന്ന വിവരദോഷികള്‍ക്കറിയാമോ,ടോപ്പില്‍ പോകുന്ന വണ്ടി ഒരു കാര്യവുമില്ലാതെ തേഡിലോട്ടിട്ട്‌ യുവറാണിയുടേയും, മഹനീയത്തിന്റേയും മുമ്പിലോട്ട്‌ എരപ്പിച്ചു ഓവര്‍ ടേക്കു ചെയ്യുമ്പോഴുള്ള സുഖം, അല്ലങ്കില്‍ നാലാളു പോകുന്ന വഴിയില്‍ ചുമ്മാ കൈകൊടുത്തു നില്‍ക്കുമ്പോഴുള്ള ആ പരമാനന്ദം. കരിസ്മയും കൊണ്ടു വരുന്നവന്മാര്‍ വരെ ഒന്നോടിക്കാന്‍ തരാമോ എന്നും ചോദിച്ച്‌ എന്റെ പുറകില്‍ നില്‍ക്കുന്നത്‌ അവര്‍ കാണുന്നില്ലല്ലോ. കൂടുതല്‍ ശ്രവണസുഖത്തിനായി സൈലന്‍സറില്‍ അലൂമിനിയം പൈപ്പ്‌ അടിച്ചു കേറ്റുന്നവരെ അവര്‍ക്കറിയില്ലല്ലോ, മണ്ടന്മാര്‍.....

ഓ പിന്നെ, മൈലേജൊക്കെ എന്നാ മാഷെ ഉണ്ടായെ, ഇന്ദു-സുസുക്കി വന്നപ്പോഴല്ലെ, എന്നിട്ടാവണ്ടിയൊക്കെ എവിടെ പോയി? എന്തേരം മഷി വേണമെങ്കിലും ഞാന്‍ തരാം ഒരെണ്ണത്തെ തപ്പികണ്ടുപിടിക്കാമോ? അല്ലേല്‍ പുതിയ ചതുഷ്ക്കുഴലന്മാരെ(4-stroke) എടുത്തോ, വിക്ടറോ, പാഷനോ, വേറേതെങ്കിലുമോ, ഏതായാലും ഇടവഴിയും കപ്പക്കാലായുമൊക്കെ താണ്ടുവോ? താണ്ടുവോ മാഷെ? ഉണ്ട്‌, ബുള്ളറ്റുണ്ട്‌, പക്ഷെ ബുള്ളറ്റ്‌ ഒരു കാലുകുത്തി വട്ടം കറക്കാന്‍ പറ്റുമോ, ഫ്രണ്ടുവീലു പൊക്കി കഷ്ടി രണ്ടുമീറ്ററോടിക്കാന്‍ പറ്റുമോ.

പെര്‍മിറ്റില്ലെങ്കില്‍ വേണ്ട, ശരിക്കും വേണ്ട, ഇല്ലാതെയും ഓടിക്കാലോ, അങ്ങിനല്ലെ ഞാന്‍ കഴിഞ്ഞ ഒന്നരകൊല്ലം മുഴുവനോടിച്ചത്‌. നികുതി കെട്ടീട്ടു വര്‍ഷം രണ്ടായി, ഡീസന്റാകാമെന്നു വിചാരിച്ചപ്പോള്‍ സമ്മതിക്കൂല. നിങ്ങളാരെയാ മാഷെ നിയമം പഠിപ്പിക്കുന്നത്‌???

3 Comments:

At Saturday, July 15, 2006 1:34:00 PM, Blogger സഞ്ജീവ് said...

"യമഹ"

 
At Saturday, July 15, 2006 1:40:00 PM, Blogger ഇടിവാള്‍ said...

അതു ശെരിയാ മാഷെ ! RX 100 ലവനാണു ബൈക്ക്‌! പിന്നടുത്തെത്താവുന്നത് യെസ്‌ഡി റോഡ്‌കിങ്ങും !

പെര്‍മിറ്റു പുതിക്കിയില്ലല്ലേ.. കഷ്ടം !

 
At Saturday, July 15, 2006 8:16:00 PM, Blogger Adithyan said...

ഞാനും ഒരു ആറെക്സ് ആരാധകനാണേ...

രണ്ടു കാലും സൈഡില്‍ കുത്തി എണീറ്റ് നിന്ന് നിലത്തു നിന്നും കാലു പറിക്കാതെ വീലു ചെയ്തിട്ടു വണ്ടി തിരിച്ച് താഴെവെയ്ക്കാന്‍ പറ്റുന്ന ഒരേ ഒരു വണ്ടി. കിടത്താനും സ്ക്രാമ്പിള്‍ ചെയ്യാനും ഇതു കഴിഞ്ഞിട്ടേ ഒള്ളൂ...

 

Post a Comment

<< Home