Friday, June 16, 2006

ബുദ്ധി വെക്കാനുണ്ടോ ബുദ്ധി..

ഇന്നലത്തെ മാതൃഭൂമി പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത(ജൂണ്‍ 16, കോട്ടയം എഡിഷന്‍),"പൂനയില്‍ പ്രശസ്തമായ കല്‍പിത സര്‍വകലാശാലയായ സിമ്പയോസിസ്‌ ഇന്റര്‍നാഷണല്‍ എഡുകേഷണല്‍ സെന്റര്‍ പിന്നോക്ക വിദ്യാര്‍ത്ഥികളെ പ്രത്യേകം ക്ലാസ്‌ മുറികളിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നോക്കക്കാര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്നാണ്‌ തീരുമാനം......................................."

അവര്‍ണ്ണര്‍ക്ക്‌ കടുത്ത അയിത്തം ഉള്ള വടക്കേ ഇന്ത്യന്‍ പ്രദേശത്ത്‌, ആരെങ്കിലും സ്വന്തം ജാതി വെളിപ്പെടുന്ന മട്ടില്‍ ക്ലാസ്സില്‍ ചെന്നിരിക്കുമോ, പോരാത്തതിന്‌ കേരളത്തില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്ക്‌ ശകലം കോമ്പ്ലക്സുമുണ്ട്‌.

ഞാന്‍ മനസ്സിലാക്കിയിടത്തോളം സര്‍വകലാശാലക്കാര്‍ക്ക്‌ ജാതി സ്പിരിട്ടുകൊണ്ടൊന്നുമല്ല ഇങ്ങിനെ ഒരു നീക്കം തുടങ്ങിവച്ചത്‌, സംവരണം കൊണ്ടാണെങ്കിലും എന്തുകൊണ്ടാണെങ്കിലും കാശില്ലാത്തവന്‍ ഇങ്ങോട്ടു വരണ്ട അത്ര തന്നെ.

വാര്‍ത്ത ശകലം കൂടി ഉണ്ട്‌ "..............'സംവരണ വിഭാഗത്തിന്റെ ബുദ്ധിശക്തി വളര്‍ത്തേണ്ടത്‌ അത്യാവശ്യമായ കാര്യമാണ്‌, പിന്നോക്ക വിദ്യാര്‍ത്ഥികളുടെ ഭാഷാ പഠനത്തില്‍ പോലും പ്രത്യേക ശ്രദ്ധ വേണം, ഒരു വര്‍ഷം കൊണ്ട്‌ പൊതുവിഭാഗത്തിനൊപ്പം ബുദ്ധിവളര്‍ച്ച നേടിയാല്‍ അടുത്ത വര്‍ഷം തൊട്ട്‌ സംവരണക്കാരെയും പൊതുവായ ക്ലാസ്സിലിരുത്താം'. സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ എസ്‌. ബി മജൂംദാര്‍ പറയുന്നു."

ഇപ്പോള്‍ പൂര്‍ത്തിയായി. അങ്ങിനെ ബുദ്ധിയില്ലാത്ത പിന്നോക്കക്കാരന്‍ അങ്ങോട്ടു തന്നെ ബുദ്ധിവക്കാനായി ചെല്ലുമായിരിക്കും, ല്ലേ.

വ്യത്യസ്ത വംശങ്ങളുടെ പേശീശക്തിയില്‍ വ്യത്യാസം ഉണ്ടെന്നു പണ്ടാരോ കണ്ടെത്തിയാരുന്നു. പക്ഷെ അന്ന് ആ സായ്‌വ്‌ കണ്ടെത്തിയത്‌ ബൌദ്ധിക ശക്തിയില്‍ ആരും വ്യത്യസ്തരല്ല എന്നാണ്‌ വായിച്ചതെന്ന് തോന്നുന്നു. താമസിക്കുന്ന സ്ഥലത്തിനനുസരിച്ചാണ്‌ പേശിയില്‍ മാറ്റം വന്നതത്രെ. ഗണനശക്തിയുള്ള ന്യൂറോണിനും ഏറ്റക്കുറച്ചിലുണ്ടെന്നു കണ്ടെത്തിയ ശ്രീമാന്‍ മജൂദാര്‍ക്കും ആരെങ്കിലും ഒരു ഡൊക്റ്ററേട്ട്‌ കൊടുക്കണേ..

ഇതുപോലെ പുത്തിയുള്ള ഏതെങ്കിലും MBA കാരനേ കിട്ടുവാണേല്‍ മ്മടെ കാന്തിയപ്പൂപ്പന്റെ പേരിലുള്ള ഊണിവേഴ്സിറ്റിയിലിരുത്താരുന്നു. അങ്ങിനേലും ഗതിപിടിക്കുമോന്നറിയാരുന്നു.

ആശ്വാസം: അരക്കോളത്തിലാണേലും ഇങ്ങിനെ ഒരു വാര്‍ത്ത പത്രത്തില്‍ കണ്ടല്ലോ, അമേരിക്കന്‍ പാര്‍ലമെന്റില്‍ വെടിയൊച്ച കേട്ടന്ന അഭ്യൂഹം ഒക്കെ ആണല്ലോ കേരളത്തിലെ പത്രങ്ങളില്‍ പ്രധാനവാര്‍ത്ത.

2 Comments:

At Saturday, June 17, 2006 1:22:00 PM, Blogger സഞ്ജീവ് said...

"ബുദ്ധി വെക്കാനുണ്ടോ ബുദ്ധി.."

 
At Saturday, June 17, 2006 2:06:00 PM, Anonymous സുനില്‍ said...

നല്ല പോസ്റ്റ്. ഇങനെ കൂടുതല്‍ ചിന്തിപ്പിക്കുന്നത്‌ വരട്ടെ.-സു-

 

Post a Comment

<< Home